You are Here : Home / News Plus

പാചകവാതക സിലിണ്ടറിന് മൂന്നര രൂപ കൂട്ടി

Text Size  

Story Dated: Friday, October 24, 2014 03:57 hrs UTC

ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് മൂന്നര രൂപയാണ് വര്‍ധിച്ചത്. എണ്ണക്കമ്പനികള്‍ വിതരണക്കാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചതാണ് വിലവര്‍ധനയ്ക്ക് കാരണം. നേരത്തെ വിതരണക്കാര്‍ക്ക് സിലിണ്ടര്‍ ഒന്നിന് 40 രൂപയായിരുന്നു കമ്മീഷന്‍. ഇപ്പോള്‍ ഇത് 43.50 രൂപയായി വര്‍ധിപ്പിച്ചു. പുതിയ നിരക്കനുസരിച്ച് എറണാകുളത്ത് 443.50 രൂപയും കോഴിക്കോട്ട് 444 രൂപയുമാണ് സിലിണ്ടറിന്റെ വില. സബ്‌സിഡിയില്ലാത്ത സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറുകളെ വിലവര്‍ധനവ് ബാധിക്കില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.