You are Here : Home / News Plus

ഗയാനയില്‍ മലയാളി കുത്തേറ്റുമരിച്ചു

Text Size  

Story Dated: Friday, October 24, 2014 03:55 hrs UTC

മോഷണശ്രമം ചെറുക്കുന്നതിനിടെ ലാറ്റിനമേരിക്കയിലെ ഗയാനയില്‍ കോട്ടയം ആര്‍പ്പൂക്കര സ്വദേശി കാച്ചപ്പള്ളിയില്‍ പീറ്റര്‍ ജയിംസ്(30) കുത്തേറ്റുമരിച്ചു. ഗയാനയിലെ ബീച്ചില്‍ ഇന്ത്യന്‍സമയം വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.കഴിഞ്ഞ നാലുവര്‍ഷമായി ഗയാനയിലെ ബെല്‍വന്ത്‌സിങ് ഹോസ്പിറ്റലിലെ മെയില്‍നഴ്‌സാണ് പീറ്റര്‍. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ എത്തിയതാണ് പീറ്റര്‍. ഇതിനിടെ മോഷണസംഘം ആക്രമിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആര്‍പ്പൂക്കര കാച്ചപ്പള്ളി കെ.പി. ജയിംസിന്റെ മകനാണ് പീറ്റര്‍. ജനവരിയില്‍ നാട്ടിലെത്താനിരുന്ന പീറ്ററിന്റെ വിവാഹം ഉറപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചിരുന്നു. അമ്മ: റോസമ്മ ആലപ്പുഴ കൈനകരി കാഞ്ഞിരവേലി കുടുംബാംഗം. സഹോദരങ്ങള്‍: ജോസഫ് ജയിംസ്, ജസ്റ്റി സണ്ണി പുളിങ്കാലായില്‍ അതിരമ്പുഴ.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.