You are Here : Home / News Plus

കള്ളപ്പണം: വിദേശത്ത് അക്കൗണ്ടുള്ളവര്‍ക്കെതിരെ നടപടി തുടങ്ങി

Text Size  

Story Dated: Friday, October 24, 2014 03:53 hrs UTC

ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാര്‍ക്കെതിരെ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍നടപടികള്‍ തുടങ്ങുന്നു. ആദ്യഘട്ടമെന്ന നിലയില്‍ 20-ഓളം പേര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. സ്വിസ് അധികൃതര്‍ ഈ അക്കൗണ്ടുകളുടെ ഉടമസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യക്ക് നല്‍കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പ്രോസിക്യൂഷന്‍നടപടികള്‍ നേരിടുന്നവരുടെ പേരുകള്‍ അടുത്തയാഴ്ച സുപ്രീംകോടതിക്ക് നല്‍കുമെന്ന് ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ജനീവയിലെ എച്ച്. എസ്.ബി.സിയില്‍ 700-ഓളം ഇന്ത്യക്കാര്‍ക്ക് അക്കൗണ്ട് ഉണ്ടെന്നാണ് വിവരം. എച്ച്.എസ്. ബി.സിയില്‍നിന്ന് പിരിച്ചുവിട്ട ജീവനക്കാരനാണ് ഇവ ജര്‍മന്‍സര്‍ക്കാറിന് നല്‍കിയത്. ജര്‍മന്‍ സര്‍ക്കാറാണ് ഇതില്‍ നിന്ന് ഇന്ത്യക്കാരെന്ന് സംശയിക്കുന്നവരുടെ വിവരങ്ങള്‍ സര്‍ക്കാറിന് കൈമാറിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.