You are Here : Home / News Plus

ദീപാവലി ദിനത്തില്‍ ഇന്ത്യയും പാകിസ്താനും മധുരം കൈമാറിയില്ല

Text Size  

Story Dated: Thursday, October 23, 2014 04:20 hrs UTC

അമൃത്സര്‍: ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യയുടെയും പാകിസ്താന്‍െറയും സൈനികര്‍ മധുരം കൈമാറിയില്ല. പരമ്പരാഗതമായി നടത്തിവരുന്ന ചടങ്ങാണ് അതിര്‍ത്തി രക്ഷാസേനയും പാകിസ്താന്‍ റേഞ്ചേഴ്സും വേണ്ടെന്നുവെച്ചത്. രാജ്യാന്തര അതിര്‍ത്തിയില്‍ പാക് സേന ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് റിപ്പോര്‍ട്ട്.
ആഘോഷവേളയില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ മധുര പലഹാരം കൈമാറാതിരിക്കുന്നത് ഇത് രണ്ടാം തവണയാണ്. മുമ്പ് ഒക്ടോബര്‍ അഞ്ചിന് ബലിപെരുന്നാള്‍ ആഘോഷവേളയില്‍ മധുരപലഹാരം കൈമാറുന്നതില്‍ നിന്ന് ഇരു സേനാ വിഭാഗങ്ങളും വിട്ടുനിന്നിരുന്നു. ആഘോഷവേളയില്‍ ഒൗദ്യോഗികമായി മധുരപലഹാരം കൈമാറാന്‍ ശ്രമം നടത്തിയിരുന്നില്ളെന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്വാതന്ത്ര്യം നേടിയതിന് ശേഷം പരസ്പര സ്നേഹവും സാഹോദര്യവും ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് പ്രധാന ആഘോഷ വേളകളില്‍ മധുര പലഹാരം കൈമാറുന്നത് ഒരു കീഴ് വഴക്കമായി ഇരു രാജ്യങ്ങളും നടത്തിവന്നിരുന്നത്. അമൃത്സറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള അട്ടാരി-വാഗാ അന്താരാഷ്ട്ര അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ വെച്ചാണ് മധുരം കൈമാറുക. പഞ്ചാബില്‍ 553 കിലോമീറ്റര്‍ ദൂരത്തിലാണ് ഇന്ത്യ പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.