You are Here : Home / News Plus

രാജ്‌നാഥ് സിംഗ് ഇസ്രായിലിലേക്ക്

Text Size  

Story Dated: Thursday, October 23, 2014 02:48 hrs UTC

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അടുത്ത മാസം ഇസ്രായേല്‍ സന്ദര്‍ശിക്കും. നവംബര്‍ ആറിന് ആരംഭിക്കുന്ന ചതുര്‍ദിന സന്ദര്‍ശനത്തില്‍ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അദ്ദേഹം നടത്തും. 2000-ല്‍ എല്‍.കെ. അഡ്വാനിക്കു ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ആഭ്യന്തരമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്. ന്യൂയോര്‍ക്കില്‍ കഴിഞ്ഞ മാസം നടന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത മോദി നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുമായി ആകാശത്തിന്റെ അതിരുകളില്ലാത്ത ഊഷ്മളമായ ബന്ധം ആഗ്രഹിക്കുന്നതായി നെതന്യാഹു അന്ന് അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.