You are Here : Home / News Plus

കശ്മീരിന് 745 കോടിയുടെ ധനസഹായം

Text Size  

Story Dated: Thursday, October 23, 2014 02:37 hrs UTC

ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തിന് പ്രത്യേക ധനസഹായം പ്രഖ്യാപിച്ചു. പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ നവീകരണത്തിന് 570 കോടി രൂപ നല്‍കും. ആറ് പ്രധാന ആസ്പത്രികളുടെ വികസനത്തിന് 175 കോടിയും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.നേരത്തേ പ്രഖ്യാപിച്ച 1000 കോടി രൂപയുടെ ധനസഹായത്തിന് പുറമേയാണിത്.കശ്മീരിന്റെ സങ്കടം രാജ്യം പങ്കുവെക്കുന്നതായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുന്നതായും നരേന്ദ്രമോദി പറഞ്ഞു. സംസ്ഥാനത്തെ ആയിരക്കണക്കിന് സ്‌കൂള്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.