You are Here : Home / News Plus

വോള്‍സ്ട്രീറ്റിനെ വിറപ്പിക്കുന്ന ഭരാര

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, October 23, 2014 02:25 hrs UTC

ഇന്ത്യന്‍ വംശജരെ കേസില്‍ കുടുക്കുന്നുവെന്ന വിമര്‍ശനം പ്രീതീന്ദര്‍ സിങ് ഭരാര കേള്‍ ക്കുവാന്‍ തുടങ്ങിയിട്ട് നാളേറായി.ഭരാരെയുടെ ബുക്കിലെ ഒടുവിലെ ആളാണ്‌ ഓഹരി തട്ടിപ്പ് കേസിന്‍ ശിക്ഷ ലഭിച്ച മാത്യു മാര്‍ തോമ. മാര്‍ തോമയ്ക്ക് ലഭിച്ചത് 9 വര്‍ ഷത്തെ തടവാണ്. ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്ട് അറ്റോണിയായ ഭരാര വോള്‍സ്ട്രീറ്റിലെ അധാര്‍മിക വ്യവഹാരങ്ങള്‍ക്കെതിരെ നിയമയുദ്ധം നടത്തിയാണ്‌ ശ്രദ്ധേയനായത്.80 ഇന്‍സൈഡര്‍ ട്രേഡിങ്ങിന്റെ കേസുകളില്‍ വിജയം അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നു.2012ല്‍ ടൈം മാഗസിന്‍ തയാറാക്കിയ, ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ഇടം നേടി.വോള്‍സ്ട്രീറ്റിനെ വിറപ്പിക്കുന്ന മനുഷ്യന്‍ എന്ന പേരില്‍ കവര്‍ സ്റ്റോറി തയ്യാരാക്കിയ ടൈം മാഗസിന്‍ കവര്‍ചിത്രമായി ഭരാരെയാണ് കൊടുത്തത്.ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെയ്ക്കെതിരെ കേസെടുത്ത് വിവാദ നടപടി അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം ഒരു പാട് വഷളാക്കിയിരുന്നു. ഭരാരയുടെ അടുത്ത ഇര ആരായിരിക്കുമെന്ന് കാത്തിരുന്ന് കാണാം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.