You are Here : Home / News Plus

സുബ്രതോ കപ്പ് ഫുട്‌ബോളില്‍ റണ്ണറപ്പുകളായ മലപ്പുറം എം.എസ്.പി. സ്‌കൂളിന് രണ്ട് ലക്ഷം രൂപ പാരിതോഷികം

Text Size  

Story Dated: Thursday, October 23, 2014 07:21 hrs UTC

സുബ്രതോ കപ്പ് ഫുട്‌ബോളില്‍ റണ്ണറപ്പുകളായ മലപ്പുറം എം.എസ്.പി. സ്‌കൂളിന് രണ്ട് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

സുബ്രതോ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ ബ്രസീല്‍ റിയോ ഡീ ജനീറോയിലെ സെന്റ് ആന്റണി സ്‌പോര്‍ട്‌സ് സ്‌കൂളിനോട് സഡന്‍ഡെത്തിലാണ് എം.എസ്.പി. സ്‌കൂള്‍ പരാജയപ്പെട്ടത്. ബ്രസീലിലെ ഫ്ലൂമിനെന്‍സ് ക്ലബിന്റെ അക്കാദമിയാണിത്. കരുത്തരായ എതിരാളികള്‍ക്കെതിരെ വീറുറ്റ പ്രകടനമാണ് എം.എസ്.പി ടീം കാഴ്ചവച്ചത്. ബ്രസീലിയന്‍ ടീം പരിശീലകന്റെ പ്രശംസ വരെ മലപ്പുറം ടീം പിടിച്ചുവാങ്ങിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.