You are Here : Home / News Plus

കേസരി വാരികക്കെതിരെ കെ.പി.സി.സി പ്രസിഡന്‍റ്

Text Size  

Story Dated: Thursday, October 23, 2014 07:18 hrs UTC

ആര്‍.എസ്.എസ് ജിഹ്വയായ കേസരി വാരികക്കെതിരെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. കേസരിയില്‍ പ്രസിദ്ധീകരിച്ച ‘ആരാണ് ഗാന്ധി ഘാതകന്‍’ എന്ന ലേഖനത്തില്‍ നാഥുറാം വിനായക് ഗോദ്സെയെ മഹത്വല്‍കരിക്കുകയാണ് ചെയ്യുന്നത്. ആര്‍.എസ്.എസിന്‍റെ ഈ ശ്രമം അപലപനീയമാണെന്നും സുധീരന്‍ പറഞ്ഞു.
ഗാന്ധിജിയെയും നെഹ്റുവിനെയും തോജോവധം ചെയ്യുകയാണ് കേസരിയിലെ ലേഖനം. ഇതിലൂടെ ചരിത്രത്തെ വളച്ചൊടിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു.
നാഥുറാം വിനായക് ഗോദ്സെ വധിക്കേണ്ടിയിരുന്നത് ഗാന്ധിജിയെയല്ല; ജവഹര്‍ലാല്‍ നെഹ്റുവിനെയായിരുന്നെന്ന് ലേഖനത്തില്‍ വ്യക്തമായി സൂചിപ്പിച്ചിരുന്നു. ഇന്ത്യാ വിഭജനവും ഗാന്ധി വധവുമടക്കമുള്ള എല്ലാ ദേശീയ ദുരന്തങ്ങള്‍ക്കും കാരണം നെഹ്റുവിന്‍െറ സ്വാര്‍ഥതയായിരുന്നുവെന്നും ‘കേസരി’ വാരിക ഒക്ടോബര്‍ 17ന് പുറത്തിറങ്ങിയ ലക്കത്തിലെ ലേഖനത്തില്‍ എഴുതിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.