You are Here : Home / News Plus

മോദി പ്രശംസ: തരൂരിനെ പിന്തുണച്ച് ഹര്‍ഷ വര്‍ധന്‍

Text Size  

Story Dated: Friday, October 10, 2014 03:06 hrs UTC

ന്യൂഡല്‍ഹി: ശുചിത്വ പദ്ധതിയെ പ്രശംസിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ ശശി തരൂര്‍ എം.പിക്കു പിന്തുണയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ രംഗത്ത്. ശുചിത്വത്തിനു വേണ്ടിയുള്ള പദ്ധതിയെ പ്രശംസിച്ചതിന്‍െറ പേരില്‍ തരൂരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് ഘടകം ക്ഷോഭിക്കുന്നത് എന്തിനാണെന്ന് ഹര്‍ഷവര്‍ധന്‍ ചോദിച്ചു. തരൂരിനെതിരായ കോണ്‍ഗ്രസ് നടപടിയില്‍ അത്ഭുതം തോന്നുന്നു. രാഷ്ട്രനന്മക്ക് വേണ്ടി എല്ലാവരും ഈ യജ്ഞത്തില്‍ പങ്കാളികളാവുകയാണ് വേണ്ടതെന്നും ഹര്‍ഷവര്‍ധന്‍ ട്വീറ്റ് ചെയ്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.