കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എം.പിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും തിരുവനന്തപുരം മണ്ഡലത്തിലെ എതിര്‍സ്ഥാനാര്‍ഥിയുമായ ഒ. രാജഗോപാല്‍ ഹൈകോടതിയില്‍ സത്യവാങ്മൂലം നല്കി. നാമനിര്ദേശപത്രികക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ തരൂര്‍ മറച്ചുവെച്ചെന്നാണ് ആരോപണം.
ഭാര്യ സുനന്ദ പുഷ്കറുടെയും മകന്‍െറയും സ്വത്തുക്കള്‍ രേഖപ്പെടുത്തിയിട്ടില്ല. സുനന്ദ പുഷ്കറിനുണ്ടായിരുന്ന കടബാധ്യത തീര്‍ത്തത് തരൂരാണ്. ഇക്കാര്യം സത്യവാങ്മൂലത്തില്‍ നിന്ന് മറച്ചുവെച്ചു. തരൂരിന്റെ നാമനിര്‍ദേശപത്രിക അപൂര്‍ണമെന്നും ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്്മൂലത്തില്‍ രാജഗോപാല്‍ ആരോപിക്കുന്നു.
ബി.ജെ.പി പ്രവര്ത്തകന് എസ്. സുരേഷ് സമര്‍പ്പിച്ച ഹരജിയിലാണ് രാജഗോപാല്‍ സത്യവാങ്്മൂലം സമര്‍പ്പിച്ചത്. മണ്ഡലത്തില്‍ നടപ്പാക്കാത്ത പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് തെരഞ്ഞെടുപ്പില്‍ തരൂര്‍ വോട്ട് തേടിയതെന്നും തരൂരിന്റെ വിജയം റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ സുരേഷ് ആരോപിച്ചിട്ടുള്ളത്.
Comments