You are Here : Home / News Plus

2015ല്‍ കേരളം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ സംസ്ഥാനമാകും:അബ്ദുറബ്ബ്

Text Size  

Story Dated: Thursday, October 09, 2014 02:56 hrs UTC

മലപ്പുറം: അടുത്ത വര്‍ഷം ഏപ്രില്‍ 18ന് കേരളത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. എല്ലാവര്‍ക്കും നാലാംതരം തുല്യത ഉറപ്പാക്കുന്ന സംസ്ഥാന സാക്ഷരതാ മിഷന്‍്റെ അതുല്യം പദ്ധതിയുടെ അക്ഷര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളം. വിദ്യാഭ്യാസ, തദ്ദേശ സ്വയംഭരണ, സാമൂഹിക നീതി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് അതുല്യം പദ്ധതി നടപ്പാക്കുക. നാലാം ക്ളാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരെ കണ്ടെ ത്താനുള്ള സര്‍വേ ഉടന്‍ പൂര്‍ത്തിയാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ക്ളാസുകള്‍ സംഘടിപ്പിക്കും. പദ്ധതിയെ ജനകീയ സംരംഭമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.