You are Here : Home / News Plus

ജയലളിത സ്വയം വലയില്‍ കുടുങ്ങുകയായിരുന്നുവെന്ന് കരുണാനിധി

Text Size  

Story Dated: Thursday, October 09, 2014 02:45 hrs UTC

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സ്വയം വലയില്‍ കുടുങ്ങുകയായിരുന്നുവെന്ന് ഡി.എം.കെ നേതാവ് എം. കരുണാനിധി. അവര്‍ തന്നെ അതിനായുള്ള സാഹചര്യം ഉണ്ടാക്കുകയായിരുന്നു. ഇന്ന് തനിക്ക് സംഭവിച്ച വീഴ്ചയുടെ പാഠങ്ങള്‍ വായിക്കുകയാവും അവര്‍. എന്നാല്‍ ദ്രാവിഡ പ്രസ്ഥാനത്തിന്‍െറ മുന്നേറ്റത്തിന് ജയലളിത സഹായിച്ചിട്ടുണ്ടെന്നും കരുണാനിധി പറഞ്ഞു.
അധികാരത്തില്‍ തരിച്ചുവരിക എന്നത് ജയലളിതയുടെ സ്വപ്നം മാത്രമാണെന്നും അതൊരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്നും കരുണാനിധി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.