You are Here : Home / News Plus

കുട്ടികളെ കൊണ്ടുവന്ന സംഭവം : ഹൈകോടതി സ്വമേധയാ കേസെടുത്തു

Text Size  

Story Dated: Monday, September 22, 2014 07:50 hrs UTC

കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഉത്തരേന്ത്യയില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഹൈകോടതി സ്വമേധയാ കേസെടുത്തു. കേരളത്തിലെ അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികളുടെ പൂര്‍ണവിവരങ്ങള്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. നാലാഴ്ചക്കകം സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈകോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ ഹൈകോടതിയുടെ പരിഗണനയിലുണ്ട്. കുട്ടികളെ കൊണ്ടുവന്ന കേസ് നിലവില്‍ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.