കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറാവാന്‍ തയ്യാറല്ലെന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു.
ഗോപാല്‍ സുബ്രഹ്മണ്യത്തെക്കൊണ്ട് പബ്ലിക് പ്രോസിക്യൂട്ടറുടെ ചുമതല ഏറ്റെടുപ്പിക്കാന്‍ കഴിഞ്ഞാല്‍ സുപ്രീം കോടതി എതിര്‍ക്കില്ലെന്നാണ്, കല്‍ക്കരിപ്പാടം അഴിമതി കേസിലെ അന്വേഷണം അവസാനിപ്പിച്ചതായി അറിയിച്ച് സി.ബി.ഐ. സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ, ചീഫ് ജസ്റ്റിസ് ആര്.എം. ലോധ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത്കുമാറിനോട് പറഞ്ഞത്.
കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി രൂപവത്കരിക്കണമെന്നും ഗോപാല്‍ സുബ്രഹ്മണ്യത്തെ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്നും സുപ്രീം കോടതിയാണ് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയോട് നിര്‍ദേശിച്ചത്. ചീഫ് ജസ്റ്റിസ് ആര്.എം. ലോധ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്.
Comments