You are Here : Home / News Plus

ബേബി ഹാജര്‍ ബുക്കില്‍ ഒപ്പിടാതിരുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍

Text Size  

Story Dated: Tuesday, June 17, 2014 07:01 hrs UTC



നിയമസഭയില്‍ എത്തിയിട്ടും എം.എ.ബേബി ഹാജര്‍ ബുക്കില്‍ ഒപ്പിടാതിരുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ റൂളിംഗ്.
ബേബി ഹാജര്‍ ബുക്കില്‍ ഒപ്പിടാതെ ധനാഭ്യര്‍ഥന ചര്‍ച്ചയുടെ വോട്ടിംഗില്‍ പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്ന ക്രമപ്രശ്‌നം ഭരണപക്ഷത്തു നിന്നും കെ.എന്‍.എ.ഖാദര്‍ ഉന്നയിച്ചതോടെയാണ് സ്പീക്കര്‍ ഹാജര്‍ ബുക്ക് പരിശോധിച്ചത്. ബേബി ഹാജര്‍ ബുക്കില്‍ ഒപ്പിടാന്‍ വിട്ടുപോയതാണെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കിയാല്‍ ഹാജര്‍ രേഖപ്പെടുത്താമെന്നും സ്പീക്കര്‍ വിശദീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.