You are Here : Home / News Plus

മന്ത്രിസഭ പുന:സംഘടന ചര്‍ച്ച നടന്നിട്ടില്ലെന്ന് സുധീരന്‍

Text Size  

Story Dated: Saturday, May 31, 2014 07:49 hrs UTC

സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും പാര്‍ട്ടിതലത്തില്‍ നടന്നിട്ടില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍.
മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍ , ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടിതലത്തില്‍ അത്തരത്തില്‍ യാതൊരുവിധ ചര്‍ച്ചയും നടന്നിട്ടില്ല-സുധീരന്‍ പറഞ്ഞു.

ആറന്മുള വിമാനത്താവളത്തിന് നല്‍കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണലിന്റെ വിധി സ്വാഗതം ചെയ്യുന്നതായി സുധീരന്‍ പറഞ്ഞു. നിയമവാഴ്ചയെ വെല്ലുവിളിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ വിധി. വിശ്വാസ്യതയുള്ള ഏജന്‍സികളെ കൊണ്ടു പഠനം നടത്തി മാത്രമേ ഇത്തരത്തില്‍ അനുമതി നല്‍കാവൂ-സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.