തിരക്കഥാകൃത്തും ബോളിവുഡ് നടന് സല്മാന് ഖാന്റെ പിതാവുമായ സലീംഖാന് നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം. സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള പ്രത്യേക ക്ഷണിതാക്കളുടെ കൂട്ടത്തിലാണ് സലീംഖാന്‍െറ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യമുണ്ടെങ്കില്‍ മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സലീംഖാന് പങ്കെടുക്കുമെന്ന് സല്മാന് അറിയിച്ചു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്, രജനി കാന്ത്, ഗായിക ലതാ മങ്കേഷ്കര്‍ തുടങ്ങിയവരാണ് ചലച്ചിത്രലോകത്തു നിന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്ന മറ്റു പ്രമുഖര്‍. ബോളിവുഡില്‍ മോഡിയെ പരസ്യമായി പിന്തുണച്ച അപൂര്‍വം പേരില്‍ ഒരാളാണ് സലീംഖാന്.
Comments