You are Here : Home / News Plus

ഷാനിമോള്‍ ഉസ്മാന്‍െറ കത്ത് ലഭിച്ചു: സുധീരന്‍

Text Size  

Story Dated: Monday, May 05, 2014 11:48 hrs UTC

ഷാനിമോള്‍ ഉസ്മാന്‍െറ കത്ത് ലഭിച്ചതായി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ സ്ഥിരീകരിച്ചു. കത്തിന്‍െറ ഉള്ളടക്കത്തെ കുറിച്ച് അറിയില്ല. കത്ത് വായിച്ച ശേഷം പിന്നീട് പ്രതികരിക്കാമെന്നും സുധീരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

അതേസമയം വി.എം സുധീരനെ വിമര്‍ശിച്ച് കെ.പി.സി.സിക്ക് കത്തയച്ച മുന്‍ എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാനെതിരെ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. കെ.സി. വേണുഗോപാലിനെതിരെ ഷാനിമോള്‍ ഉന്നയിച്ച ആരോപണം അനവസരത്തിലുള്ളതാണ്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് പ്രതിച്ഛായ മത്സരമാണ്. കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍െറ പ്രതിച്ഛായ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ളെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.