You are Here : Home / News Plus

ചെന്നൈ സ്ഫോടനം: ഒരാളെ കസ്റ്റഡിയിലെടുത്തു

Text Size  

Story Dated: Thursday, May 01, 2014 01:44 hrs EDT

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ നടന്ന സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഫോടനത്തിനു ശേഷം ട്രെയിനില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന കാര്യം പരിശോധിച്ചു വരികയാണെന്നു തമിഴ്നാട് പൊലീസ് അറിയിച്ചു.അതേസമയം, സ്ഫോടനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് സര്‍ക്കാരിനോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തീവ്രവാദി ആക്രമണമാണോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണവിധേയമാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇന്നു രാവിലെ ചെന്നൈ സെന്‍ട്രല്‍ റെയില്‍ വേ സ്റ്റേഷനിലെ ഒമ്പതാം നമ്പര്‍ പ്ളാറ്റ്ഫോമിലുണ്ടായ സ്ഫോടനത്തില്‍ 22 കാരിയായ യുവതി കൊല്ലപ്പെടുകയും ഒമ്പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.