മോദി ചെകുത്താനും അപകടകാരിയുമാണെന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദി ഭരണത്തിലേക്ക് വന്നാല്‍ ഇന്ത്യ ഇരുട്ടിലേക്കാകും പോകുകയെന്നും മമത കോല്‍ക്കത്തയില്‍ പറഞ്ഞു. മോദി ഗുജറാത്തിന്റെ കശാപ്പുകാരനാണെന്നാണ് തൃണമൂല്‍ നേതാവ് ഡെറക് ഒബ്രിയാന് പറഞ്ഞത്. സ്വന്തം ഭാര്യയെപ്പോലും സംരക്ഷിക്കാന്‍ കഴിവില്ലാത്തയാളാണ് മോദിയെന്നും ഒബ്രിയാന് ട്വിറ്ററില്‍ കുറിച്ചു. ബംഗാളിന്റെ വികസന മാതൃകയെക്കുറിച്ച് മോദിക്ക് ഉത്തരമില്ല. അതിനാല്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ വ്യക്തിപരമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്നും ഒബ്രിയാന് അറിയിച്ചു.
Comments