സംസ്ഥാനത്തെ മൂന്ന് ലോക്സഭാമണ്ഡലങ്ങളിലെ മൂന്ന് ബൂത്തുകളിലേക്കുള്ള റീ പോളിങ് തുടങ്ങി. എറണാകുളം മണ്ഡലത്തിലെ കളമശ്ശേരി 118-ാം നമ്പര്‍ ബൂത്ത്, വയനാട് മണ്ഡലത്തിലെ തിരുവമ്പാടി മലോറ ബൂത്ത്, ആലത്തൂരിലെ വടക്കാഞ്ചേരി 19ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ്. യന്ത്രത്തകരാര്‍മൂലമാണ് ഇവിടെ റിപോളിങ് നടത്തുന്നത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. വോട്ടര്‍മാരുടെ നടുവിരലിലായിരിക്കും മഷി പുരട്ടുക.
Comments