You are Here : Home / News Plus

സുരാജ് വെഞ്ഞാറമ്മൂടിന് ദേശീയ അവാര്‍ഡ്

Text Size  

Story Dated: Wednesday, April 16, 2014 10:53 hrs UTC

2013 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.നോര്‍ത്ത് @ 24 കാതം മികച്ച മലയാള ചിത്രം. മികച്ച നടനായി  സുരാജ് വെഞ്ഞാറമ്മൂടിനെ തിരഞ്ഞെടുത്തു .

ഡോ ബിജു സംവിധാനം ചെയ്ത 'പേരറിയാത്തവര്‍ ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരാജിനെ ദേശീയ അവാര്‍ഡിന് അര്‍ഹനാക്കിയത്. ദേശീയ അവാര്‍ഡ് മലയാള സിനിമയ്ക്കും മലയാള ഭാഷയ്ക്കും സമര്‍പ്പിക്കുന്നുവെന്ന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. സിനിമയില്‍ അഭിനയിച്ച സമയത്തുതന്നെ അവാര്‍ഡ് ലഭിക്കുമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. റോഡ് വൃത്തിയാക്കുന്നവരുടെ കഥപറയുന്ന ചിത്രമാണ് 'പേരറിയാത്തവര്‍ ' . ഇത്തരം സഹോദരങ്ങളെ തനിക്ക് പരിചയുമുണ്ട്. അതിനാല്‍ ഈ വേഷം അനായാസം അഭിനയിക്കാന്‍ കഴിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.