You are Here : Home / News Plus

ഹിജഡകളെ മൂന്നാം ലിംഗമായി കണക്കാക്കണമെന്ന് സുപ്രീം കോടതി

Text Size  

Story Dated: Tuesday, April 15, 2014 07:16 hrs UTC

ഹിജഡകളെ മൂന്നാം ലിംഗമായി കണക്കാക്കണമെന്ന് സുപ്രീം കോടതി. ഇത്തരക്കാര്‍ക്ക് ഭരണഘടന നല്‍കുന്ന എല്ലാ അവകാശങ്ങളും ഉറപ്പുവരുത്തണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒപ്പം ഹിജഡകളെയും പരിഗണിക്കണം.
സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസത്തിനും ഇത്തരക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നും രാജ്യത്തെ പൗരന്‍മാര്‍ക്ക് അനുവദിക്കുന്ന വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ അനുവദിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
മൂന്നാം ലിംഗക്കാര്‍ക്ക് സാമ്പത്തികമായും സാമൂഹ്യപരമായും പിന്നോക്കം നില്‍ക്കുന്നവരെന്ന പരിഗണ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. ലൈംഗിക ന്യൂനപക്ഷങ്ങളായ ഇത്തരക്കാരോട് വിവേചനം കാണിക്കാന്‍ പാടില്ല.
ഹിജഡകള്‍ക്കു വേണ്ടി സാമൂഹ്യ ബോധവത്കരണ പരിപാടികള്‍ കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ തയാറാകണം. ഇവരുടെ പൗരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമ നിര്‍മ്മാണം നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.