You are Here : Home / News Plus

കസ്തൂരിരംഗന്‍ : കര്‍ഷക താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി

Text Size  

Story Dated: Monday, April 07, 2014 05:44 hrs UTC

കര്‍ഷകരുടെയും മലയോര ജനവിഭാഗങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ചു മാത്രമേ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുകയുള്ളൂ  എന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. മലയോര മേഖലയിലെ കൃഷിയെയും മറ്റ് വികസന പ്രവര്‍ത്തനങ്ങളെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രതികൂലമായി ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പു നല്‍കി. തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പ്രൊഫ. കെ.വി. തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്. ജൈവ വൈവിധ്യത്തിന്റെ കലവറയായ പശ്ചിമഘട്ടത്തിന്റെ സംരക്ഷണം നമ്മുടെ സുസ്ഥിര വികസനത്തിന് അത്യന്താപേക്ഷിതമാണ്. അതേസമയം കര്‍ഷകരുടെ നന്മയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരും. ഈ ലക്ഷ്യം മുന്‍നിര്‍ത്തി നിരവധി നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സന്തുഷ്ടിയുണ്ടെന്നും അദ്ദേഹം  പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.