ചിലിയിലെ വടക്കന്‍ തീരപ്രദേശത്തുണ്ടായ ശക്തമായ ഭുകമ്പത്തില്‍ രണ്ടുപേര്‍ മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജി വിഭാഗം അറിയിച്ചു. ചിലിയിലും സമീപ രാജ്യങ്ങളായ പെറു, ഇക്വഡോര്‍ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് സമീപ രാജ്യങ്ങളിലും ശക്തമായ തുടര്‍ചലനങ്ങള്‍ അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ഭൂചലനം ഉണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിലിയുടെ തീരങ്ങളില്‍ രണ്ട് മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നു. ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ വീടുവിട്ട് പുറത്തേക്കോടി. പ്രാദേശിക സമയം വൈകിട്ട് 6.46നാണ് ഭൂചലനമുണ്ടായത്. ഭൂചലന സാധ്യതയുള്ള രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ചിലി.
Comments