പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭ പുനസംഘടിപ്പിക്കുന്ന വിഷയം മുസ്ലിംലീഗുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം പ്രസ്ക്ളബ് സംഘടിപ്പിച്ച ‘ഇന്ത്യ എങ്ങോട്ട്’ സംവാദപരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുന$സംഘടന ആവശ്യമാണോയെന്ന് നോക്കേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് അങ്ങനെ ഒരു ആശയം തോന്നിയാല്‍ മറ്റ് പാര്‍ട്ടിക്കാരുടെ മുന്നില്‍ വെക്കുമ്പോഴേ തങ്ങള്‍ ചര്‍ച്ച ചെയ്യൂ. ലീഗില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം സംബന്ധിച്ച തര്‍ക്കം എന്നത് മാധ്യമസൃഷ്ടിയാണ്. യുവജന പ്രാതിനിധ്യം കൊടുക്കേണ്ടിടത്ത് കൊടുക്കണം എന്നതാണ് ലീഗ് നയം. പാര്‍ട്ടി അത് കൊടുത്തിട്ടുണ്ട്. പാര്‍ലമെന്റില്‍ തങ്ങള്‍ മലയാളം അറിയാത്ത ആളുകളെ സ്ഥാനാര്‍ഥിയാക്കിയ പാര്‍ട്ടിയാണ്. അക്കാര്യത്തില്‍ ദേശീയ പ്രശ്നങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments