You are Here : Home / News Plus

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു

Text Size  

Story Dated: Tuesday, March 18, 2014 10:06 hrs EDT

ദില്ലി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനംപ്രസിദ്ധീകരിച്ചു.കരട് വിജ്ഞാപനത്തില്‍ കേരളത്തിലെ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളുടെ വില്ലേജുകള്‍ തിരിച്ചുള്ള പട്ടികയില്ല. എന്നാല്‍ കേരളത്തിലെ വില്ലേജുകള്‍ അന്തിമ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. പൊതുജനാഭിപ്രായം അറിഞ്ഞ ശേഷം മാത്രമേ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുകയുള്ളൂ.കേരളത്തിലെ പുതുക്കിയ ഇ.എസ്.ഐ ചുറ്റളവ് 99,93.7 ചതുരശ്രകിലോമീറ്ററാണ്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഇത് 13,108 ചതുരശ്രകിലോമീറ്ററായിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്.കരട് വിജ്ഞാപനം പുറത്തിറക്കി 60 ദിവസങ്ങള്‍ക്കകം പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More