മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജിനെ ഒഴിവാക്കി പൊലീസ് സേനയിലെ ക്രിമിനല്‍ കേസ് പ്രതികളുടെ പട്ടിക വന്നത് അത്ഭുതകരമാണെന്ന് പിണറായി വിജയന്. ഇത്തരം കുറ്റവാളികള്‍ വാഴുന്ന ഭരണമാണ് ഉമ്മന്‍ചാണ്ടി നയിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തുന്നു.പെറ്റി കേസുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ പോലും ഉള്‍പ്പെടുത്തിയ ലിസ്റ്റില്‍ നിന്ന് സലിം രാജിനെ ഒഴിവാക്കിയത്തിന്റെ ന്യായീകരണം ആഭ്യന്തരവകുപ്പ് പറഞ്ഞേ തീരൂ- തന്റെ ഫെയ്ബുക്ക് കുറിപ്പിലാണ് പിണറായി വിജയന്റെ പ്രതികരണം.
Comments