കേരളത്തിലെ ഇരുപത് ലോക്സഭാമണ്ഡലങ്ങളുള്പ്പെടെ ഏപ്രില്‍ 10ന് തെരഞ്ഞെടുപ്പ് നടക്കുന്ന മേഖലകളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി. മാര്‍ച്ച് 22 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. പത്രിക സൂക്ഷ്മ പരിശോധന നടത്തേണ്ട അവസാന തീയതി മാര്‍ച്ച് 24. തെരഞ്ഞെടുപ്പ് കമ്മീഷന് പെരുമാറ്റച്ചട്ടം പാലിക്കുന്നത് സംബന്ധിച്ചും പരിശോധനകള്‍ കര്‍ശനമാക്കി. ആകെ 21,424 വോട്ടിംഗ് കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്. സര്‍ക്കാരിന്റെ അധീനതയിലുള്ള സ്ഥലങ്ങളില്‍ പരസ്യം പതിക്കാനാകില്ലെന്ന് നേരത്തെ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ ചുവരെഴുത്ത് നടത്തുന്നതിനും പരസ്യം പതിക്കുന്നതിനും രേഖാമൂലം അനുമതി വേണമെന്നും കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. പെയ്ഡ്ന്യൂസ് നിയന്ത്രിക്കാനും മാധ്യമങ്ങളുടെ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മോണിറ്ററിംഗ് സമിതികളെയും ജില്ലാ തലങ്ങളില്‍ രൂപീകരിച്ചു.
Comments