ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് സീറ്റില്ലെന്ന് എല്‍.ഡി.എഫ് നേതൃത്വം അറിയിച്ചു. എന്‍.സി.പിയുമായുളള ഉഭയകക്ഷി ചര്‍ച്ചയിലാണ് എല്‍.ഡി.എഫ് നേതൃത്വം ഇക്കാര്യം അറിയിച്ചത്. എന്‍.സി.പി ദേശീയതലത്തില്‍ യു.പി.എ ഘടകകക്ഷിയായതിനാല്‍ സീറ്റ് നല്‍കാനാവില്ളെന്നാണ് എല്‍.ഡി.എഫ് നിലപാട്. എന്‍.സി.പിയോടുള്ള ഈ സമീപനം ശരിയല്ളെന്നും തുടര്‍നടപടികള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും എന്‍.സി.പി ദേശീയ ഉപാധ്യക്ഷന്‍ ടി.പി പീതാബരന്‍ മാസ്റ്റര്‍ പറഞ്ഞു.
മൂന്ന് സീറ്റുകളില്‍ സൗഹൃദമല്‍സരത്തിന് എന്‍.സി.പിയില്‍ ധാരണയായിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, കോഴിക്കോട് മണ്ഡലങ്ങളില്‍ മല്‍സരിക്കാനാണ് ധാരണയായിരിക്കുന്നത്.
Comments