You are Here : Home / News Plus

പ്രകോപനപരമായ പ്രസംഗങ്ങള്‍ നിയന്ത്രിക്കുന്നത് മാര്‍ഗരേഖ കൊണ്ടുവരണം -സുപ്രീംകോടതി

Text Size  

Story Dated: Wednesday, March 12, 2014 07:39 hrs UTC

തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ  ഭാഗമായി രാഷ്ട്രീയനേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നിയന്ത്രിക്കുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്ന് നിയമകമ്മീഷനോട് സുപ്രീംകോടതി. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കളുടെ പാര്‍ട്ടികളുടെ റജിസ്ട്രേഷന്‍ റദ്ദാക്കുന്ന കാര്യം പരിശോധിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
രാഷ്ട്രീയ മതനേതാക്കളുടെ അപകീര്‍ത്തിപരവും മര്യാദയില്ലാത്തതുമായ പ്രസംഗവും പ്രസ്താവനകളും ഭരണഘനാവിരുദ്ധമെന്ന് ചുണ്ടിക്കാട്ടി പ്രവാസി ബാലൈ സംഘനാഥ് എന്ന എന്‍.ജി.ഒ നല്‍കിയ ഹരജിലാണ് സുപ്രീംകോടതി നിര്‍ദേശം.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍്റെ ഭാഗമായി പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമത്തില്‍ വകുപ്പുകളുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.