ഡല്‍ഹി: ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് ജയിച്ചാല്‍ വിസാ നിയന്ത്രണം പിന്‍വലിക്കുമെന്ന് അമേരിക്ക. മോദിയുമായി ബന്ധം മെച്ചപ്പെടുത്താന്‍ വാഷിങ്ടണ്‍ ഒരുക്കമാണന്ന് യു.എസ്. അസിസ്റ്റന്റ് സെക്രട്ടറി നിഷാ ബിസ്വാള്‍ വ്യക്തമാക്കി.ഇന്ത്യയെപ്പോലുള്ള ജനാധിപത്യരാഷ്ട്രത്തിലെ ഓരോ നേതാവിനെയും അമേരിക്ക സ്വാഗതം ചെയ്യുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ എപ്പോഴും അമേരിക്കയുടെ ഇഷ്ടപങ്കാളിയാണ് യു.എസ്. അംബാസഡര്‍ നാന്‍സി പവ്വല് കഴിഞ്ഞമാസം മോദിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു.ദേവയാനിടെ അറസ്റ്റിനെത്തുടര്‍ന്ന് താറുമാറായ രാഷ്ട്രീയ-വ്യാപാര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ബിസ്വാള്‍ ഇന്ത്യയിലെത്തിയത്.
Comments