You are Here : Home / News Plus

പെരുമാറ്റച്ചട്ട ലംഘനത്തിന്കെജ്‌രിവാളിനെതിരെ കേസ്‌

Text Size  

Story Dated: Friday, March 07, 2014 07:11 hrs UTC

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ ഗുജറാത്തില്‍ കേസ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ  അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിനെ തുടര്‍ന്നാണിത്. കച്ച് ജില്ലയിലെ ഗാന്ധിധാമില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കവെയാണ് കെജ്‌രിവാള്‍ അനുമാതി വാങ്ങാതെ ഉച്ചഭാഷിണിയിലൂടെ സംസാരിച്ചത്.

ഗാന്ധിധാമില്‍ കെജ്‌രിവാള്‍ പങ്കെടുത്ത പരിപാടി മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് ദീപക് മെഖാനി പറഞ്ഞു. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അവഗണിച്ചതിന് ഐ പി സി 188 ാം വകുപ്പനുസരിച്ചാണ് കേസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.