ദില്ലി: സിപിഐ എം പാര്‍ട്ടി കേന്ദ്ര കമ്മിറ്റി കരട് പ്രകടന പത്രികയ്ക്ക് രൂപം നല്കി.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കുമെന്ന് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ യോഗത്തില്‍ ധാരണയായി.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച പ്രശ്നം പ്രധാന പ്രചരണ വിഷയമാക്കാനും യോഗത്തില്‍ തീരുമാനമായി. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് പകരം പ്രശ്നം പഠിക്കാന്‍ പുതിയ സമിതി രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കുന്ന കാര്യവും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ യോഗത്തില്‍ ധാരണയായി.കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന സാഹചര്യം പാര്‍ട്ടിക്ക് അനുകൂലമാണെന്ന് കേന്ദ്രകമ്മിറ്റി യോഗം വിലയിരുത്തി.
Comments