You are Here : Home / News Plus

പാറമടകള്‍ക്ക് അനുമതി നല്‍കിയത് നിയമാനുസൃതം: മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, February 19, 2014 11:00 hrs UTC

സംസ്ഥാനത്ത് പാറമടകള്‍ക്ക് അനുമതി നല്‍കിയത് നിയമാനുസൃതമായാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാറമടകള്‍ക്ക് അനുമതി നല്‍കിയത് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിച്ചു.
പരിസ്ഥിതി ആഘാത അവലോകന അതോറിറ്റി മുന്‍ ചെയര്‍മാന്‍ ഡോ.എ.ഇ.മുത്തുനായകം രാജി വച്ചത് അദ്ദേഹത്തിന് 75 വയസ് പൂര്‍ത്തിയായതു കൊണ്ടാണെന്നും പരിസ്ഥിതി വകുപ്പിന്‍്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരനുമായി യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ല. മാധ്യമങ്ങള്‍ തങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടാക്കാന്‍ ശ്രമിക്കേണ്ടന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.