You are Here : Home / News Plus

ഡി.സി.സി യോഗത്തിലെ തര്‍ക്കം: കെ.പി.സി.സി പ്രസിഡന്‍റിന് റിപ്പോര്‍ട്ട് നല്‍കി

Text Size  

Story Dated: Wednesday, February 19, 2014 06:41 hrs UTC

തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗത്തിലുണ്ടായ തര്‍ക്കം സംബന്ധിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, പ്രസിഡന്‍റ് വി.എം. സുധീരന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശനിയാഴ്ച ചേര്‍ന്ന നേതൃയോഗത്തിലാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും ഡി.സി.സിയുടെ മുന്‍ പ്രസിഡന്‍റുമായ വി. ബലറാമിന്‍റെ  പ്രസംഗവുമായി ബന്ധപ്പെട്ട് തര്‍ക്കമുയര്‍ന്നത്. തൃശൂരിലെ പാര്‍ലമെന്‍റ് സീറ്റുകളില്‍ തൃശൂരുകാരെ മത്സരിപ്പിക്കണമെന്നാണ് ‘ഐ’ ഗ്രൂപ്പ് പ്രതിനിധിയായ ബലറാം പറഞ്ഞത്. ഇതോടെ പി.സി. ചാക്കോ എം.പിയെ അനുകൂലിക്കുന്ന എ ഗ്രൂപ്പുകാര്‍ ചാക്കോക്ക് അനുകൂലമായും ഐ ഗ്രൂപ്പുകാര്‍ ബലറാമിന് അനുകൂലമായും മുദ്രാവാക്യം വിളിക്കുകയായിരുന്നു. രൂക്ഷമായ തര്‍ക്കം പിന്നീട് ബഹളത്തിനും വഴിവെച്ചു.
സംഭവം അന്വേഷിക്കാന്‍ ശൂരനാട് രാജശേഖരനെ കെ.പി.സി.സി പ്രസിഡന്‍റ് ചുമതലപ്പെടുത്തിയിരുന്നു. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന കെ.പി.സി.സി എക്സിക്യുട്ടീവ് യോഗത്തിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബലറാമിന്‍റെ  പ്രസംഗം പ്രകോപനപരമായിരുന്നുവെന്നും അതേസമയം അതിനെ തടസ്സപ്പെടുത്തുന്ന മട്ടില്‍ ചിലര്‍ പെരുമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചനയുണ്ട്. ഈമാസം 23ന് കെ.പി.സി.സി പ്രസിഡന്‍റ് തൃശൂരില്‍ എത്തുന്നുണ്ട്. സന്ദര്‍ശനത്തിനിടെ നേതാക്കളുമായി ചര്‍ച്ച ചെയതേക്കും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.