You are Here : Home / News Plus

ഐ.പി.എല്‍ താരലേലം: യുവരാജിന് 14 കോടി,

Text Size  

Story Dated: Wednesday, February 12, 2014 06:49 hrs UTC

 

ഐ.പി.എല്‍ ഏഴാം സീസണിലേക്കുള്ള താരലേലം പുരോഗമിക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ യുവരാജ് സിങ് ഏറ്റവും താരമൂല്യമുള്ള കളിക്കാരനായി.14 കോടി രൂപക്ക് യുവിയെ റോയല്‍ ചലഞ്ചഴേ്സ് ബംഗ്ളൂര്‍ ടീം സ്വന്തമാക്കി. യുവരാജ് കഴിഞ്ഞാല്‍ ഏറ്റവും വില സ്വന്തമാക്കിയത് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്കാണ്. പന്ത്രണ്ടര  കോടി രൂപക്കാണ് കാര്‍ത്തിക്കിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കിയത്.
 അന്താരാഷ്ട്ര ക്രിക്കറ്റിനോട് അടുത്ത കാലത്ത് വിടപറഞ്ഞ കെവിന്‍ പീറ്റഴേ്സണാണ് വില കൂടിയ അടുത്ത താരം. ഒമ്പത് കോടി രൂപക്കാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സാണ് പീറ്റഴേ്സനെ സ്വന്തമാക്കിയത്. എന്നാല്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്ര സേവാഗിനായി വലിയ മുതല്‍മുടക്കിന് ഒരു ടീമും തയ്യാറായില്ല. 3.20 ലക്ഷം രൂപക്കാണ് വീരുവിനെ കിങ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്ക്യത്. ആഷസില്‍ ഓസീസ് ജയത്തിന് ചുക്കാന്‍ പിടിച്ച പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ കിങ്സും ഇലവന്‍ പഞ്ചാബിന്‍റെ ക്യാമ്പിലത്തെി.

ഓസീസിന്‍റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഡേവിഡ് വാര്‍ണറെ അഞ്ചര കോടി രൂപക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ജാക്ക് കാലിസിനെ 5 കോടി 50 ലക്ഷം രൂപക്ക് കൊല്‍കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. മുരളി വിജയും ഡല്‍ഹി ക്യാമ്പിലത്തെി. അഞ്ച് കോടി രൂപക്കാണ് മുരളി വിജയിനെ ഡല്‍ഹി ലേലത്തില്‍ പിടിച്ചത്. മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനയെ ആദ്യ ഘട്ടത്തില്‍ ആരും ഏറ്റടെുത്തിട്ടില്ല.

ബംഗളൂരു നഗരത്തിലെ ഫൈവ് സ്റ്റാര്‍ ആഡംബര ഹോട്ടലായ ഐ.ടി.സി ഗാര്‍ഡേനിയില്‍ വെച്ചാണ് ലേലം നടക്കുന്നത്. എട്ട് ടീമുകള്‍ക്കായി 514 താരങ്ങളുടെ പട്ടികയാണുള്ളത്. ഇതില്‍ 219 പേര്‍ പുതുമുഖങ്ങളാണ്. പുതുമുഖങ്ങളായ 219 പേരില്‍ 169 പേര്‍ ഇന്ത്യയില്‍നിന്നും 50 പേര്‍ വിദേശ താരങ്ങളുമാണ്. എട്ടുമുതല്‍ 10 പേരെ ഉള്‍പ്പെടുത്തി 53 സെറ്റുകളായാണ് താരങ്ങളെ തരംതിരിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.