You are Here : Home / News Plus

വി.എസിന്‍റെ കത്ത്: അന്വേഷണം നടത്തണമെന്ന് പിണറായി

Text Size  

Story Dated: Friday, February 07, 2014 11:53 hrs UTC

കെ.കെ രമയെ പിന്തുണച്ച് വി.എസ് അച്യൂതാനന്ദന്‍ അയച്ചെന്നു പറയപ്പെടുന്ന കത്തിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വി എസ് കത്ത് നല്‍കിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

വി എസ്സിന്റെ ലെറ്റര്‍പാഡ് അപഹരിച്ചാണോ കത്ത് തയ്യാറാക്കിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെ സംഭവിച്ചുവെങ്കില്‍ അതില്‍ വി എസ്സിന്റെ പുറത്താക്കപ്പെട്ട മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പങ്കുണ്ടോയെന്നുകൂടി അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വി.എസിന്‍്റെ പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് സംശയിക്കുന്നു. ഇത്തരമൊരു കത്തില്ലെന്ന് വി.എസിന്‍്റെ ഓഫീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.