You are Here : Home / News Plus

ശമ്പളം തടഞ്ഞു; വയനാട് കളക്റ്ററേറ്റ് കെട്ടിടത്തില്‍ കയറി യുവതികള്‍ ജീവനൊടുക്കാനൊരുങ്ങുന്നു

Text Size  

Story Dated: Thursday, January 30, 2014 07:53 hrs UTC

 

ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് വയനാട് കലക്റ്ററേറ്റ് കെട്ടിടത്തിനു മുകളില്‍ കയറി യുവതികള്‍ ആത്മഹത്യക്കൊരുങ്ങുന്നു. വയനാട് സ്വദേശികളായ ലിസി,പ്രതിഭ,സുജാത എന്നീ മൂന്നു പ്രി പ്രൈമറി ടീച്ചര്‍മാരാണ് ജീവനൊടുക്കാന്‍ തുനിയുന്നത്.

2012 ആഗസ്റ്റ് മുതല്‍ ഇവര്‍ക്കുള്ള ശമ്പളം തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി അധ്യാപികമാര്‍ മാസങ്ങളായി സമരം നനത്തിവരികയായിരുന്നു. ഇതെ തുടര്‍ന്ന് ഇവര്‍ക്ക് പ്രതിമാസം 5000രൂപ ഓണറേറിയം നല്‍കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍, ശമ്പളക്കുടിശ്ശികയോ ഓണറേറിയമോ നല്‍കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ കലക്റ്റേറ്റ് കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടാന്‍ തുനിയുന്നത്. ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.ഐ തങ്കമണി,ജില്ലാ കളക്ടര്‍ കെ.ടി രാജു എന്നിവര്‍ സ്ഥലത്തില്ലാത്തതിനാല്‍ എ.ഡി.എം എം.ടി മാത്യുവിന്‍റെ  നേതൃത്വത്തില്‍ അനുനയ ചര്‍ച്ച തുടരുകയാണ്. ഫയര്‍ഫോഴ്സും പൊലീസും ജാഗ്രത പാലിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.