You are Here : Home / News Plus

ആം ആദ്മി പാര്‍ട്ടി നടത്തിവന്ന സമരം അവസാനിപ്പിച്ചു

Text Size  

Story Dated: Tuesday, January 21, 2014 08:39 hrs UTC

ദില്ലി: ആം ആദ്മി പാര്‍ട്ടി നടത്തിവന്ന സമരം ആവശ്യങ്ങള്‍ കേന്ദ്രം ഭാഗീകമായി അംഗീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ അവസാനിപ്പിച്ചു.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തില്‍ നിന്നും എഎപി പിന്മാറണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.ആരോപണവിധേയരായ പൊലീസുകാരോട് അന്വേഷണം പൂര്‍ത്തിയാകും വരെ അവധിയില്‍ പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.സമരത്തെതുടര്‍ന്ന് നാല് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചതോടെ ഡല്‍ഹിയില്‍ ജനജീവിതം ദുരിതത്തിലായി. സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ രാജ്യതലസ്ഥാനം സ്തംഭിപ്പിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കെജ്‌രിവാളും സഹമന്ത്രിമാരും ദില്ലിയില്‍ ധര്‍ണ നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.