ടെലിവിഷന്‍ പരിപാടികളുടെ നിലവാരം പരിശോധിക്കാനും പരാതികള്‍ പരിഹരിക്കാനും സര്‍ക്കാര്‍ നിരീക്ഷണ സമിതി രൂപീകരിച്ചു. പി.ആര്.ഡി ഡയറക്ടര്‍ കണ്‍വീനറായ സമിതി ടെലിവിഷന്‍ പരിപാടികളുടെ നിലവാരവും പരാതികളും പരിശോധിക്കുമെന്ന് മന്ത്രി കെ.സി. ജോസഫ് നിയമസഭയെ അറിയിച്ചു. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നിരീക്ഷണ സമിതികള്‍ രൂപീകരിക്കുന്നത്. ജില്ലാ തലത്തില്‍ കലക്ടര്‍ കണ്‍വീനറായ സമിതിയായിരിക്കും ടി.വി പരിപാടികളുടെ നിലവാരം പരിശോധിക്കുക.
ടി.വി ചാനലുകളുടെ നിലവാരത്തകര്‍ച്ചയെ പറ്റിയുള്ള എം.എല്‍.എ മാരായ പി.കെ. ബഷീര്‍, ഷംസുദ്ദീന്, ഉമ്മര്‍ മാസ്റ്റര്‍ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
Comments