വിലക്കയറ്റത്തിനും പാചകവാതക വിലവര്‍ധനക്കുമെതിരെ സി.പി.എം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് സമരം പിന്‍വലിക്കുന്നകാര്യം പ്രഖ്യാപിച്ചത്.
സബ്ഡിസി നിരക്കില്‍ നല്കുന്ന സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്നും 12 ആക്കിയതും, ഗ്യാസ് സബ്സിഡി ലഭിക്കാന്‍ ആധാര്‍ ഉടന്‍ നിര്ബന്ധമാക്കേണ്ടെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ പരിഗണിച്ചാണ് സമരം അവസാനിപ്പിക്കുന്നതെന്ന് പിണറായി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Comments