You are Here : Home / News Plus

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സമരങ്ങള്‍ക്കെതിരെ വെള്ളാപ്പള്ളി

Text Size  

Story Dated: Wednesday, November 20, 2013 06:06 hrs UTC

ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ദുഷ്ടലാക്കോടെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സമരം നടത്തുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജനം സത്യം മനസിലാക്കുന്നതോടെ ഈ സമരത്തിനും മുല്ലപ്പെരിയാര്‍ സമരത്തിന്റെ ഗതിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.ടി. തോമസ് പരാജയപ്പെട്ട എം.പിയാണെന്ന ചിലരുടെ അഭിപ്രായങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നു. പി.ടി. തോമസ് അഭിമതനല്ലെന്നും അഭിമാനമാണെന്നും വെള്ളാപ്പാള്ളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.