You are Here : Home / News Plus

കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു

Text Size  

Story Dated: Monday, December 02, 2019 08:31 hrs UTC

കൊടുങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിൽ സർവീസ് സെന്ററിന് സമീപമാണ് അപകടമുണ്ടായത്. പടക്കാട്ടുമ്മൽ ടൈറ്റസ് ആണ് മരിച്ചത്.ഇയാളുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് സൂചന. സംഭവത്തിൽ ദുരൂഹതയുള്ളതായി ദൃക്സാക്ഷികൾ പറയുന്നു. കാറിനുള്ളിൽ നിന്ന് പെട്രോൾ സൂക്ഷിച്ചിരുന്നതെന്ന് കരുതുന്ന കുപ്പി കണ്ടെത്തിയതാണ് ദുരൂഹതക്കിടയാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.