You are Here : Home / News Plus

'തിരിച്ചടിയിൽ തളരരുത്, രാജ്യം മുഴുവൻ കൂടെയുണ്ട്'; ഇസ്റോ ശാസ്ത്രജ്ഞർക്ക് ധൈര്യം പകർന്ന് മോദി

Text Size  

Story Dated: Saturday, September 07, 2019 04:24 hrs UTC

ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടതിനെ തുടർന്ന് നിരാശരായ ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസമേകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാന്‍ ദൗത്യത്തിലെ തിരിച്ചടിയിൽ തളരരുതെന്നും ഏറ്റവും മികച്ച അവസരങ്ങൾ ഇനിയും വരാനുണ്ടെന്നും മോദി പറഞ്ഞു. ഇന്ന് രാവിലെ എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ശാസ്ത്രജ്ഞർ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞ് വച്ചവരാണ്. ലക്ഷ്യത്തിൽ നിന്ന് ഒരിക്കലും നിങ്ങൾ പിന്നോട്ട് പോകരുത്. വീണ്ടും പരിശ്രമങ്ങൾ തുടരണം. രാജ്യം മുഴുവൻ നിങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും ശാസ്ത്രജ്ഞന്മാരെ ആശ്വസിപ്പിച്ചു കൊണ്ട് മോദി പറഞ്ഞു. ഇന്ന് പുലർച്ചെയാണ് ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടെന്ന് സൂചന ലഭിക്കുന്നത്. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം തകരാറിലായിരിക്കുകയാണ്. 2.1 കിലോമീറ്റർ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാൽ അതിന് ശേഷം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമാവുകയായിരുന്നുവെന്നും ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.