You are Here : Home / News Plus

ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ്: പ്രായപൂര്‍ത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തി

Text Size  

Story Dated: Monday, February 04, 2019 02:09 hrs UTC

ബാലികയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന നടി ഭാനുപ്രിയ വീണ്ടും കുരുക്കില്‍. നടിയുടെ വീട്ടില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ റെയ്ഡില്‍ ജോലികള്‍ക്കായി നിര്‍ത്തിയിരിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ ടി നഗറിലെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തിയത്.

ആന്ധ്രാപ്രദേശിലെ സമാല്‍കോട്ടില്‍ ഒരു പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിയത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും കാണിച്ച് സമാല്‍കോട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മകളെ കാണാന്‍ തന്നെ അനുവദിക്കുന്നില്ലെന്നും പ്രഭാവതി ആരോപിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ ശിശുക്ഷേമ സമിതി നടിക്കെതിരേ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.