You are Here : Home / News Plus

നടി ആക്രമിക്കപ്പെട്ട കേസ്: വനിതാ ജഡ്ജിയെ നിയമിക്കുമെന്ന് ഹൈക്കോടതി

Text Size  

Story Dated: Thursday, January 24, 2019 09:17 hrs EST

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയമിക്കും. നടിയുടെ ആവശ്യത്തിലാണ് തീരുമാനം. വനിതാ ജഡ്ജിമാര്‍ ലഭ്യമാണോ എന്നു
പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. എറണാകുളം,തൃശ്ശൂര്‍,ജില്ലകളില്‍ വനിതാ ജഡ്ജിമാരുണ്ടോ എന്ന് പരിശോധിക്കണം. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകള്‍ പരിശോധിക്കാന്‍ സംസ്ഥാനത്ത് മതിയായ കോടതികള്‍ ഇല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഇത് ഗുരുതരമായ
സാഹചര്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ട സാഹചര്യമാണ്. നിര്‍ഭയമായി ഇരകള്‍ക്ക് മൊഴി നല്‍കാന്‍ സാധിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. കഴിഞ്ഞ ആറുമാസത്തിനിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ പീഡനത്തിന് ഇരയാകുന്നവര്‍ക്ക് മൊഴി നല്‍കാന്‍ കോടതികളില്‍ പ്രത്യേക സംവിധാനം ഉണ്ട്. ഇവിടുത്തെ സ്ഥിതി ദയനീയമെന്ന് ഹൈക്കോടതി വിലയിരുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.