You are Here : Home / News Plus

വയനാട്ടില്‍ കുരങ്ങുപനി ഭീതി; അതീവ ജാഗ്രതാ നിര്‍ദേശം

Text Size  

Story Dated: Thursday, January 24, 2019 08:31 hrs EST

വയനാട്ടില്‍ കുരങ്ങുപനി പടരുന്നതായി സംശയം. നേരത്തെ ബാധിച്ച ആള്‍ക്ക് പുറമെ മറ്റൊരാള്‍ക്ക് കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു.  ബാവലി സ്വദേശിക്കാണ് പുതുതായി കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇയാള്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നേരത്തെ തിരുനെല്ലി സ്വദേശിയായ യുവാവിനാണ് കുരങ്ങുപനി അഥവാ കെഎഫ്ഡി  സ്ഥിരീകരിച്ചിരുന്നു. അതീവ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി വനംവകുപ്പിനും ആദിവാസി ക്ഷേമ വകുപ്പിനും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കി. രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More