You are Here : Home / News Plus

അസ്താനയ്‌ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ആലോക് വര്‍മ

Text Size  

Story Dated: Friday, December 07, 2018 08:39 hrs UTC

സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന അഴിമതി നടത്തിയതിന് ശക്തമായ തെളിവുകളുണ്ടെന്ന് സിബിഐ മേധാവി ആലോക് വര്‍മ. ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് അലോക് വര്‍മ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അസ്താനയ്‌ക്കെതിരെ അന്വേഷണം നടത്തിയാല്‍ മാത്രമേ സിബിഐയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനാകൂ എന്ന് സത്യവാങ്മുലത്തില്‍ ആലോക് വര്‍മ പറയുന്നു. അസ്താന തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും പരാതിക്കാരന്റെ ഭാവനയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.